Daily Readings

Daily Readings for Friday December 13, 2019;

Bible Readings in English

Reading 3, 2 Cor 8:11-15 : Be ready to help others .

11 so that your readiness in desiring it may be matched by your completing it out of what you have. 12 For if the readiness is there, it is acceptable according to what a man has, not according to what he has not. 13 I do not mean that others should be eased and you burdened, 14 but that as a matter of equality your abundance at the present time should supply their want, so that their abundance may supply your want, that there may be equality. 15 As it is written, "He who gathered much had nothing over, and he who gathered little had no lack."


Gospel, Lk 1:46-56 : Magnificat

46 And Mary said, "My soul magnifies the Lord, 47 and my spirit rejoices in God my Savior, 48 for he has regarded the low estate of his handmaiden. For behold, henceforth all generations will call me blessed; 49 for he who is mighty has done great things for me, and holy is his name. 50 And his mercy is on those who fear him from generation to generation. 51 He has shown strength with his arm, he has scattered the proud in the imagination of their hearts, 52 he has put down the mighty from their thrones, and exalted those of low degree; 53 he has filled the hungry with good things, and the rich he has sent empty away. 54 He has helped his servant Israel, in remembrance of his mercy, 55 as he spoke to our fathers, to Abraham and to his posterity for ever." 56 And Mary remained with her about three months, and returned to her home.


Bible Readings in Malayalam

Reading 3, 2 കോറി 8:11-15 : കാരുണ്യപ്രവൃത്തികള്‍ ചെയ്യുവിന്‍.

നിങ്ങള്‍ആഗ്രഹത്താല്‍പ്രകടിപ്പിച്ച സന്നദ്ധത നിങ്ങളുടെ കഴിവനുസരിച്ചു പ്രവൃത്തിയിലും പ്രകടിപ്പിക്കുവിന്‍.  താത്പര്യത്തോടെയാണു നല്കുന്നതെങ്കില്‍ഒരുവന്റെ കഴിവില്ലായ്മയനുസരിച്ചല്ല, കഴിവനുസരിച്ചുള്ള ദാനം സ്വീകാര്യമാകും. മറ്റുള്ളവര്‍ക്ക് ആശ്വാസവും നിങ്ങള്‍ ക്കു കഷ്ടപ്പാടും എന്നല്ല, സമത്വമുണ്ടാകണം. അവരുടെ സമൃദ്ധി നിങ്ങളുടെ കുറവിനും നിങ്ങളുടെ ഇപ്പോഴത്തെ സമൃദ്ധി അവരുടെ കുറവിനും ഉതകണം. അപ്രകാരം സമത്വമുണ്ടാകട്ടെ. എഴുതപ്പെട്ടിരിക്കുന്നപോലെ: അധികം സമ്പാദിച്ചവന് ഒന്നും മിച്ചമുണ്ടായിരുന്നില്ല; അല്പം സമ്പാദിച്ചവന് കുറവുമുണ്ടായിരുന്നില്ല.


Gospel, ലൂക്കാ 1:46-56 : മറിയത്തിന്‍റെ സ്തോത്രഗീതം.

മറിയം പറഞ്ഞു: എന്റെ ആത്മാവ് കര്‍ത്താവിനെ മഹത്ത്വപ്പെടുത്തുന്നു. എന്റെ ഉള്ളം എന്റെ രക്ഷകനായ ദൈവത്തില്‍ ആനന്ദിക്കുന്നു. എന്തെന്നാല്‍, അവിടന്ന് തന്റെ ദാസിയുടെ താഴ്മയെ കടാക്ഷിച്ചു. ഇതാ, ഇപ്പോള്‍ മുതല്‍ സകല തലമുറകളും എന്നെ അനുഗൃഹീതയെ ന്നു പ്രകീര്‍ത്തിക്കും. എന്തെന്നാല്‍, ശക്തനായവന്‍ എനിക്കു വലിയ കാര്യങ്ങള്‍ ചെയ്തിരിക്കുന്നു, അവിടത്തെ നാമം പരിശുദ്ധമാണ്. അവിടത്തെ ഭയപ്പെടുന്നവര്‍ക്ക് തലമുറകള്‍തോറും തന്റെ കരുണയുണ്ടായിരിക്കും. അവിടന്ന് തന്റെ ഭുജം കൊണ്ട് ബലം പ്രവര്‍ത്തിച്ചു,  ഹൃദയവിചാരത്തില്‍ അഹങ്കരിക്കുന്നവരെ ചിതറിച്ചു. ശക്തരെ സിംഹാസനങ്ങളില്‍ നിന്നു താഴെയിറക്കി. എളിയവരെ ഉയര്‍ത്തി. വിശക്കുന്നവരെ വിശിഷ്ട വിഭവങ്ങള്‍കൊണ്ടു സംതൃപ്തരാക്കി. സമ്പന്നരെ വെറും കൈയോടെ പറഞ്ഞയച്ചു. തന്റെ കാരുണ്യം അനുസ്മരിച്ചുകൊണ്ട് അവിടന്ന് തന്റെ ദാസനായ ഇസ്രായേലിനെ സഹായിച്ചു. നമ്മുടെ പിതാക്കന്‍മാരായ അബ്രാഹത്തോടും അവന്റെ സന്തതികളോടും എന്നേക്കുമായി അരുള്‍ചെയ്തപോലെ. മറിയം അവളുടെകൂടെ മൂന്നുമാസത്തോളം താമസിച്ചു. പിന്നെ വീട്ടിലേക്കു മടങ്ങി.



Liturgical Calendar